
കാത്തിരിപ്പുകൾ അവസാനത്തിലേക്ക്. കരീസ്മ R, ZMR മോഡലുകളെ പിന്തുടർന്നെത്തുന്ന HX200R ബൈക്കിനെ ഹീറോ മോട്ടോർകോർപ് അടുത്തമാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഡിജിറ്റല്‍ ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍, വിഭജിച്ച സീറ്റുകള്‍, വിഭജിച്ച രീതിയിലുള്ള ഗ്രാബ് റെയില്‍സ്, ഫെയറിംഗോടെയുള്ള മിററുകള്‍, ബ്ലാക്ക് നിറത്തിലുള്ള അലോയ് വീലുകള്‍, ഇരുവശങ്ങളിലും ഡിസ്‌ക്ക് ബ്രേക്കുകള്‍, മോണോ-ഷോക്ക്, ഒറ്റ ചാനല്‍ എബിഎസ് എന്നിവയായിരിക്കും പ്രധാന സവിശേഷതകൾ.
ഹീറോ എക്സ്ട്രീം 200R -ല്‍ ഉപയോഗിക്കുന്ന 200 സിസി എഞ്ചിനായിരിക്കും ഈ ബൈക്കിലും ഉൾപ്പെടുത്തുക. 196.6 സിസി എഞ്ചിന്‍8,000 rpm -ല്‍ 18.1 bhp കരുത്തും 6,500 rpm -ല്‍ 17.1 Nm torque ഉം സൃഷിടിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും ബൈക്കിലുണ്ടാവുക. കൂടാതെ ഏകദേശം 20 bhp കരുത്ത് സൃഷ്ടിക്കുന്നതായിരിക്കും റീ ട്യൂണിംഗ് നടത്തിയ ഈ എഞ്ചിന്‍ എന്നും റിപോർട്ടുണ്ട്. എന്നാൽ ബൈക്കിന്റെ വില സംബന്ധിച്ചതുമായ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments