KeralaLatest NewsElection News

കള്ളവോട്ട് ; റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ്

കാസർഗോഡ് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന കാസർഗോഡ് ജില്ലയിലെ 110 ബൂത്തുകളിൽ റീപോളിംഗ് നാടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്. റീപോളിംഗ് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു . ധർമ്മടത്തെ 52-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. സിപിഐ പ്രാദേശിക നേതാവിന്റെ വിദേശത്തുള്ള മകന്റെ വോട്ട് സിപിഎം പ്രവർത്തകൻ കള്ളവോട്ടായി ചെയ്തുവെന്നാണ് ആരോപണം. ഇത് തിരിച്ചറിഞ്ഞ യുഡിഎഫ് ബൂത്ത് ഏജന്റുമാർ പ്രതിഷേധിച്ചെങ്കിലും പ്രിസൈഡിങ് ഓഫീസർ കള്ളവോട്ടിന് അനുമതി നൽകിയെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button