നെടുമങ്ങാട് യുവാവിനെ ബലമായി ഓട്ടോയില്‍കൊണ്ടുപോയി മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതി കരുപ്പൂര് ചന്തവിള സൂര്യാ ഭവനില്‍ ജി.സുരേഷ് (49), മൂന്നാം പ്രതി നെടുമങ്ങാട് പത്താംകല്ല് നാലുതുണ്ടം മേലേക്കര ശ്യാം നിവാസില്‍ കമ്മല്‍ ശ്യാം എന്ന എ.ശ്യാം കുമാര്‍ (29), നാലാം പ്രതി മഞ്ച കാവുംപുറം പൊന്നമ്പി ക്ഷേത്രത്തിന് സമീപം ഗിരിജാ ഭവനില്‍ കണ്ണന്‍ എന്ന കൊച്ചു കണ്ണന്‍ (29) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് കല്ലിംഗല്‍ ഭാഗത്തുവച്ച് 25ന് രാത്രി ഒന്‍പതോടെ വാണ്ട സ്വദേശി ഷാനവാസിനെ ബലം പ്രയോഗിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ച് കൈവശമുണ്ടായിരുന്ന 22250 രൂപ കവര്‍ന്നെടുക്കുകയായിരുന്നു. ഒന്നാം പ്രതിയായ സി.സി. പ്രശാന്ത് ഒളിവിലാണ്. അറസ്റ്റിലായ ശ്യാമും കൊച്ചുകണ്ണനും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരാണെന്നു പൊലീസ് അറിയിച്ചു.
ഈ ഗുണ്ടാ സംഘവും ഷാനവാസും നേരത്തെ ഒരുമിച്ചായിരുന്നപ്പോള്‍ സമാന സ്വഭാവമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുണ്ടെന്നും പിന്നീട് ഈ സംഘവുമായി ഷാനവാസ് തെറ്റിപിരിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്പി വിനോദിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു സിഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ സാബിര്‍, എസ്‌സിപിഒ ഫ്രാങ്ക്‌ളിന്‍, പൊലീസുകാരായ സനല്‍ രാജ്, ബിജു, സജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments