KeralaLatest NewsIndia

പതിനഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം, മാതാവിനെതിരേ നേരത്തെയും കേസുകള്‍

പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ പോലീസിനെ നായയെ അഴിച്ചുവിട്ട്‌ ഭീഷണി മുഴക്കിയിരുന്നു

പട്ടണക്കാട്‌ പുതിയകാവില്‍ പതിനഞ്ച്‌ മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവിനെതിരേ നേരത്തെയും പരാതികള്‍. കുട്ടിക്ക്‌ രണ്ടുമാസം പ്രായമുള്ളപ്പോള്‍ ആതിര കുട്ടിയെ ഉപദ്രവിച്ചതായി കാട്ടി ഭര്‍തൃമാതാവ്‌ പ്രിയ പട്ടണക്കാട്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ ഇത് സാധാരണ കുടുംബ വഴക്കാണെന്നു കരുതി പൊതു പ്രവർത്തകരും പോലീസും ഇത് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ വീണ്ടും മാസങ്ങള്‍ക്ക്‌ മുമ്പ് പ്രിയയെ മണ്‍വെട്ടി കൊണ്ട്‌ അടിച്ച കേസില്‍ ആതിര കുഞ്ഞിനൊപ്പം ഒരാഴ്‌ച ജയിലില്‍ കിടന്നിരുന്നു.

പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ പോലീസിനെ നായയെ അഴിച്ചുവിട്ട്‌ ഭീഷണി മുഴക്കിയിരുന്നു. ഇതേതുടര്‍ന്ന്‌ ഷാരോണിനും ആതിരക്കുമെതിരേ പോലീസ്‌ കേസെടുക്കുകയും കോടതി റിമാന്‍ഡ്‌ ചെയ്യുകയും ചെയ്‌തിരുന്നു. ആതിര അന്ന് നിര്‍ബന്ധിച്ച്‌ കുട്ടിയെയും ജയിലിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു. ഷാരോണും ആതിരയും തമ്മില്‍ കലഹം പതിവായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ഭര്‍തൃപിതാവിനെ കാണിക്കാതെയാണ്‌ സമീപവാസികളുടെ സഹായത്തോടെ ആതിര കുട്ടിയെ ഗവ. താലൂക്ക്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടി മരിച്ചിരുന്നു.

മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പൊലീസ് വിശദ അന്വേഷണം നടത്തുകയായിരുന്നു. ഞായറാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പൊലീസ് സര്‍ജ​​​ന്റെ സാന്നിധ്യത്തില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ്​ കുട്ടി ശ്വാസംമുട്ടിയാണ്​ മരിച്ചതെന്ന്​​ കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് സംസ്‌കാരത്തിനുശേഷം പൊലീസ് കുട്ടിയുടെ മാതാപിതാക്കളെയും ഷാരോണിന്റെ അച്ഛനമ്മമാരെയും സ്​റ്റേഷനിലെത്തിച്ച്‌​ ചോദ്യം ചെയ്തത്.

ശനിയാഴ്ച മുതല്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ആതിര. പൊലീസി​​​ന്റെ ചോദ്യം ചെയ്യലില്‍ ആതിര കൈകൊണ്ട് മുഖം അമര്‍ത്തി കുട്ടിയെ കൊന്നതായി സമ്മതി​ച്ചെന്നാണ് അറിയുന്നത്​. എന്നാല്‍, കൊലക്കുള്ള കാരണം അവര്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് പൊലീസ് നിലപാട്.​ ആതിരയും ഭര്‍തൃവീട്ടുകാരുമായി നിരന്തരം വഴക്കുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ സമീപവാസികള്‍ ഇടപെട്ടാണ്‌ പരിഹരിച്ചിരുന്നത്‌. അസാധാരണമായ ഇവര്‍ പെരുമാറിയിരുന്നതെന്നും സമീപവാസികള്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button