KeralaLatest News

മുൻ സിഡ്‌കോ എംഡിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

തിരുവനന്തപുരം : അഴിമതിക്കേസിൽ മുൻ സിഡ്‌കോ സജി ബഷീറിനെ എംഡി പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി.സജി ബഷീർ ഉൾപ്പെടെ ആറുപേരാണ് കേസിലെ പ്രതികൾ.സിഡ്‌കോ ഡെപ്യുട്ടി മാനേജർ അജിത്തിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിയുണ്ട്.സർക്കാർ ഭൂമിയിൽനിന്ന് മണൽ കടത്തിയതാണ് കേസ്.

മേനംകുളത്തെ സർക്കാർ ഭൂമിയിലെ മണൽ നീക്കം ചെയ്യാൻ കരാർ ലഭിച്ച സിഡ്ക്കോ, അനുമതി ലഭിച്ചതിനെക്കാള്‍ കോടിക്കണക്കിന് രൂപയുടെ മണൽ ഇവിടെനിന്നും കടത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. 11,31,00,000 രൂപയുടെ ക്രമക്കേടിന് ചുക്കാൻ പിടിച്ചത് അന്നത്തെ സിഡ്ക്കോ എംഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടികാട്ടി വിജിലൻസ് കുറ്റപത്രം തയ്യാറാക്കിയിരുന്നു.

ഉപകരാറുകാരുമായി ഒത്തുകളിച്ച് സർക്കാരിന് നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാസം സെപ്തംബർ 24ന് സജി ബഷീറിനെതിരായ പ്രോസിക്യൂഷൻ അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി അബ്ദുള്‍ റഷീദ് ഡയറക്ടർക്ക് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button