ദുബായ് : പ്രവാസികള്‍ക്ക് വിസ നടപടി എളുപ്പമാക്കി ദുബായ് മന്ത്രാലയം. യു.എ.ഇയിലേക്ക് സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നടപടികളാണ് ദുബായ് മന്ത്രാലയം എളുപ്പമാക്കിയത്. ദുബായ് താമസ, കുടിയേറ്റ വകുപ്പിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി പ്രവാസികള്‍ക്ക് നേരിട്ട് വിസക്ക് അപേക്ഷിക്കാം.
ജി.ഡി.എഫ്.ആര്‍.എ വെബ്സൈറ്റിന് പുറമേ, ജി.ഡി.ആര്‍.എഫ്.എ ദുബൈ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നേരിട്ട് സന്ദര്‍ശക വിസക്ക് അപേക്ഷിക്കാം. രേഖകള്‍ കൃത്യമാണെങ്കില്‍ വിസ ഇമെയില്‍ വഴി അപേക്ഷന് ലഭ്യമാക്കുമെന്ന് എമിഗ്രേഷന്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ ഉമര്‍ അലി അല്‍ ഷംസി പറഞ്ഞു.
അപേക്ഷകരുടെ റെസിഡന്റ് വിസ കാലാവധി പിന്നിടാത്തതും പാസ്‌പോര്‍ട്ട് ആറുമാസത്തെ കാലാവധി പിന്നിടാത്തതുമായിരിക്കണം. അപേക്ഷകരുടെ തൊഴിലും തസ്തികയും വിസ ലഭിക്കാനുള്ള മാനദണ്ഡമാണ്. 30 ദിവസത്തെ എന്‍ട്രി പെര്‍മിറ്റാണ് ആദ്യം അനുവദിക്കുക. വിസ ലഭിക്കുന്ന സമയത്തു തന്നെ ഫീസടച്ച് 30 ദിവസത്തേക്ക് കൂടി വിസ ദീര്‍ഘിപ്പിക്കാം.
Post Your Comments