ലക്‌നോ: പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ജാതിപ്പേരു പറഞ്ഞ് തന്നെ ആക്ഷേപിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍. ഇത് തള്ളിയാണ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വച്ച പ്രധാന വിഷയങ്ങള്‍ വികസനവും, തൊഴിലില്ലായ്മയും, വിദ്യാഭ്യാസവും, ആരോഗ്യവുമൊക്കെയാണ്. അല്ലാതെ ആരുടെയെങ്കിലും വ്യക്തി ജീവിതത്തെ തെരഞ്ഞെടുപ്പ് പോരാട്ട വേദികളിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. ഇത് തീര്‍ത്തും തെറ്റായ പരാമര്‍ശമാണെന്നും പ്രിയങ്ക വ്യക്തമാക്കി. അതേസമയം മോദി രംഗത്തെത്തിയത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments