കാസർഗോഡ്: ശ്രീലങ്കൻ ആക്രമണം, പാലക്കാട്ടും എൻഐഎ റെയ്ഡ്, ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസർഗോഡിനു പുറമേ പാലക്കാട്ടും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ റെയ്ഡ്. ജില്ലയിലെ കൊല്ലംകോട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ നേരത്തെ, കാസർഗോഡ് വിദ്യാനഗർ, ഗഡ്ലു സ്വദേശികളായ രണ്ടു പേരുടെ വീടുകളിലും എൻഐഎയുടെ കൊച്ചി സംഘം റെയ്ഡ് നടത്തിയിരുന്നു. കാസർഗോഡ് സ്വദേശികളോട് വിശദമായ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരൻ സഹ്റാൻ ഹാഷിമുമായി മൂവർക്കും ബന്ധമുണ്ടായിരുന്നുവെന്നാണ് എൻഐഎ സംശയം.
Post Your Comments