ന്യൂഡല്‍ഹി: ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്നു പറഞ്ഞു പണം വാങ്ങിയെന്നും പിന്നീട് പറ്റിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി മഹേന്ദ്രസിംഗ് ധോണി സുപ്രീംകോടതിയിലേക്ക്. അമ്രപാളി ഗ്രൂപ്പിനെതിരെയാണ് ധോണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കമ്പനിയുടെ ക്രെഡിറ്റേഴ്‌സ് ലിസ്റ്റില്‍ തന്റെ പേരുകൂടി ഉള്‍പ്പെടുത്തണമെന്നും ധോണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
റാഞ്ചിയിലെ അമ്രപാളി സഫാരിയിലാണ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ധോണി ഫ്‌ലാറ്റ് ബുക്ക് ചെയ്തിരുന്നത്. റിയല്‍ എസ്റ്റേറ്റ് കമ്പനി ബ്രാന്റായ അമ്രപാളി പ്രൊമോഷന്‍ കരാര്‍ തുകയോ ഫ്‌ലാറ്റോ നല്‍കിയില്ലെന്നാണ് ധോണി പറയുന്നത്. കരാറില്‍ പറഞ്ഞിരുന്ന 40 കോടിയോളം രൂപ കുടിശിക വരുത്തിയെന്ന് വ്യക്തമാക്കി കഴിഞ്ഞ മാസം ധോണി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആറ് വര്‍ഷത്തെ കരാര്‍ തുകയായ 22.53 കോടി രൂപയും അതിന്റെ പലിശയായ 16.42 കോടി രൂപയും അമ്രപാളി ഗ്രൂപ്പ് നല്‍കിയിട്ടില്ലെന്ന് ധോണി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments