NattuvarthaLatest News

മുള്ളന്‍പന്നിയെ വെടിവെച്ചു കൊന്ന് കറിവെച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മുള്ളന്‍പന്നിയെ വെടിവെച്ചു കൊന്ന് കറിവെച്ച കേസില്‍ രണ്ട് അറസ്റ്റില്‍. ബേഡഡുക്ക മുള്ളങ്കോട്ടെ പി. മനോഹരന്‍ (45), അമ്മങ്കോട്ടെ എ. കമലാക്ഷന്‍ (46) എന്നിവരാണ് പിടിയിലായത്. ജനുവരി 26 നാണ് മുള്ളന്‍പന്നിയുടെ കറിയുമായി കുണ്ടംകുഴി നീര്‍ളക്കയയിലെ കെ. ഭാസ്‌കരന്‍ (47), ബേഡഡുക്ക തലേക്കുന്നിലെ വി.കെ കൃഷ്ണന്‍ നായര്‍ (63) എന്നിവരെ വനംവകുപ്പ് പിടികൂടിയത്. ബാക്കിയുള്ള നാല് പേര്‍ രക്ഷപ്പെടുകയായിരുന്നു. ഹൈക്കോടതിയില്‍ ഇവര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഹര്‍ജി പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് രണ്ടു പേര്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഓഫീസര്‍ക്കും കോടതി നിര്‍ദേശം നല്‍കി. കുറ്റിക്കോലിലെ അംബുജാക്ഷന്‍, മുന്നാട്ടെ പൊക്കായി എന്ന രാമചന്ദ്രന്‍ എന്നിവരെയാണ് കേസില്‍ ഇനി പിടികിൂടാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button