തൃശൂർ : മഞ്ഞപ്പിത്ത രോഗഭീതിയിൽ തൃശ്ശൂർ, തൃശ്ശൂർ ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. ഒല്ലൂർ പുത്തൂർ മേഖലകളിൽ വ്യാപകമായി മഞ്ഞപിത്തം സ്ഥിരീകരിച്ചതോടെയാണ് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തുവന്നിരിക്കുന്നത്.
കൂടാതെ ഏതാനും ദിവസം മുൻപ് പുത്തൂർ പഞ്ചായത്തിൽ വിവാഹ സദ്യ കഴിച്ച 85 പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ട സാഹചര്യം കണക്കിലെടുത്ത് ശക്തമായ മുൻകരുതലാണ് ആരോഗ്യവകുപ്പ് ജില്ലയിലുടനീളം സ്വീകരിച്ചുപോരുന്നത്.
മഞ്ഞപ്പിത്തത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് ഉൾപ്പെടെ, പുത്തൂർ ഒല്ലൂർ പഞ്ചായത്തുകളെ കിണറുകൾ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. സമീപകാലത്ത് തൃശൂർ എഞ്ചിനീയറിങ് കോളേജിലും രാമവർമ്മപുരം പോലീസ് അക്കാദമിയിലും വ്യാപകമായി മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ശുദ്ധമായ വെള്ളം കുടിക്കുക, ഭക്ഷണസാധനങ്ങൾ വൃത്തിയായി സൂക്ഷിക്കുക, ശീതളപാനീയങ്ങൾ ശുദ്ധമായ വെള്ളം കൊണ്ട് ഉണ്ടാക്കുക, രോഗിയുമായി സമ്പർക്കം പുലർത്താതിരിക്കുക മുതലായവയാണ് രോഗം പടർന്നു പിടിക്കാതിരിക്കാൻ ഉള്ള മുൻകരുതൽ.
Post Your Comments