മുംബൈ: ജെറ്റ് എയര്‍വെയ്സ് പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളം അനിശ്ചിതമായി മുടങ്ങിയതിനാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം ജീവനക്കാരന് ജീവനൊടുക്കി. അര്‍ബുദരോഗബാധയെ തുടര്‍ന്നുണ്ടായ വിഷാദരോഗത്തിനടിമയായിരുന്നു ജെറ്റ് എയര്‍വെയ്സ് സീനിയര്‍ ടെക്നീഷ്യന് ഷൈലേഷ് സിംഗ് (45). .കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നും ചാടി മരിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിലെ പല്‍ഗാറിലാണ് സംഭവം നടന്നത്. അര്‍ബുദ രോഗത്തിനു കീമോതെറാപ്പി ചെയ്തുവന്നിരുന്ന ഷൈലേഷ് കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിഷാദരോഗത്തിനു അടിമപ്പെടുകയും ചെയ്തു. ഷൈലേഷിന്റെ രണ്ടു മക്കളില്‍ ഒരാള്‍ ജെറ്റ് എയര്‍വെയ്സ് ജീവനക്കാരനാണ്.
ജെറ്റ് എയർവെയ്സ് സ്റ്റാഫ് ആന്റ് എംപ്ലോയീസ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ അനുസരിച്ച് സിംഗിൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ അഭിമുഖീകരിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ പേരിൽ ജീവനക്കാരുടെ ശമ്പളം കിട്ടാത്തതിനാലാണ് ഇത്.സംഭവത്തിൽ അപകട മരണ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Post Your Comments