Latest NewsKerala

ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഫീസ്; നടപടിക്കെതിരെ കോണ്‍ഗ്രസ് കോടതിയിലേക്ക്

ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഫീസ് ഈടാക്കിയ പുരവസ്തു വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്. പാലക്കാട് ടിപ്പുസുല്‍ത്താന്‍ കോട്ട, കണ്ണൂര്‍ കോട്ട എന്നിവ ഉള്‍പെടെ 26 ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് ഫീസ് ഈടാക്കാന്‍ ഉത്തരവായത്.

രാജ്യത്തുടനീളം പുതുതായി 26 ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് ഫീസ് ഏര്‍പെടുത്തിയിരിക്കുന്നത്. ഇതൊടെ 122 ചരിത്ര സ്മരകങ്ങളിലാണ് ഫീസ് ഏര്‍പെടുത്തിയത്. ചരിത്ര സ്മാരകങ്ങള്‍ രാജ്യത്തിന്റെ പൊതു സ്വത്താണെന്നും ഫീസ് ഈടാക്കിയ തീരുമാനം തെറ്റാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

 

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ട, കണ്ണൂര്‍ സെന്റ് ആഗ്‌ളോ കോട്ടയും സന്ദര്‍ശിക്കണമെങ്കില്‍ ഇനി മുതല്‍ ഫീസ് നല്‍കണം. മെയ് ഒന്ന് മുതല്‍ ഒരാള്‍ക്ക് 25രൂപ നിരക്കില്‍ ഫീസ് ഈടാക്കനാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ തീരുമാനം.

സംഭവത്തെ കുറിച്ച് നിയമ വിദഗ്ധരുമായി ആലോചിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഉത്തരവിനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button