കൊച്ചി : സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജിലെ ഫീസ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്‍ നിശ്ചയിച്ച സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കി. ഫീസ് ഘടന പുനപരിശോധിക്കാന്‍ ഡിവിഷന്‍ ബെഞ്ച് കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഫീസ് വര്‍ധന അപര്യാപ്തമാണെന്നു ചൂണ്ടിക്കാണിച്ച് സ്വാശ്രയ മാനേജ്‌മെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, ഫീസ് പുനപരിശോധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതി നടപടികളുടെ ഭാഗമായി ഫീസ് നിശ്ചയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ മാസം സ്വകാര്യ മെഡിക്കല്‍ കോളജുകളോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
Post Your Comments