CricketLatest News

തകര്‍പ്പന്‍ ബാറ്റിങ്ങാണ്; കൂട്ടത്തില്‍ ഈ അപൂര്‍വ്വ നേട്ടവും

ജയ്പൂര്‍: ഐപിഎല്ലിന്റെ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണര്‍ കാഴ്ച്ചവെച്ചത്. കൂട്ടത്തില്‍ ഒരു അപൂര്‍വ്വനേട്ടത്തിന് കൂടി വാര്‍ണര്‍ അര്‍ഹനായി. ഐപിഎല്ലില്‍ ഒരു ഇന്നിങ്‌സില്‍ ബൗണ്ടറി കൂടാതെ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന നേട്ടമാണ് വാര്‍ണര്‍ നേടിയത്. 32 പന്തില്‍ 37 റണ്‍സാണ് രാജസ്ഥാനെതിരെ വാര്‍ണര്‍ നേടിയത്.

611 റണ്‍സുമായാണ് ഓറഞ്ച് ക്യാപ് വാര്‍ണര്‍ ഇക്കുറി മുന്നിട്ട് നിന്നത്. 2017ല്‍ സണ്‍റൈസേഴ്സിനെതിരെ 39 പന്തില്‍ ബൗണ്ടറികളില്ലാതെ 34 റണ്‍സെടുത്ത റൈസിങ് പൂനെ സൂപ്പര്‍ജയന്റ് താരം സ്റ്റീവന്‍ സ്മിത്തിന്റെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. മത്സരത്തില്‍ 37 റണ്‍സില്‍ നില്‍ക്കേ പുറത്തായതോടെ ഐപിഎല്ലില്‍ തുടര്‍ച്ചയായി ആറ് അര്‍ധ സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്താന്‍ വാര്‍ണര്‍ക്കായില്ല.

shortlink

Post Your Comments


Back to top button