യാത്രക്കാര്‍ക്കായി പുതിയ ആപ്പ് അവതരിപ്പിച്ച് സിയാൽ(കൊച്ചി ഇന്റർനാഷ്ണൽ എയർപോർട്ട്). വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ സഹായിക്കുന്ന കൊച്ചിന്‍ എയര്‍പോട്ട് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് അവതരിപ്പിച്ചത്. ഇന്‍സ്യൂഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് എന്നീ പ്ലാറ്റ് ഫോമുകളില്‍ തയ്യാറാക്കിയിരിക്കുന്ന ആപ്പ് ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ലഭ്യാണ്.
വിമാനങ്ങളുടെ കൃത്യമായ സമയക്രമം, ബാഗേജ് ലഭ്യമാകുന്ന സ്ഥലം, ടോയ്‌ലെറ്റ്, ഡ്യൂട്ടീ ഫ്രീയിലെ ഉത്പന്നങ്ങള്‍, ഉപഭോക്താക്കള്‍ക്കുള്ള ഓഫറുകള്‍, എയര്‍ലൈന്‍ ഓഫീസുകള്‍, ഇമിഗ്രേഷന്‍ ഓഫീസ്, കാലാവസ്ഥ,പാര്‍ക്കിംഗ് സൗകര്യം, എ.ടി.എം., ഫാര്‍മസി, ഫോണ്‍ ചാര്‍ജിംഗ് പോയിന്റ്, സ്‌മോക്കിംഗ് റൂം, കടകള്‍ എന്നീ വിവരങ്ങൾ ഇതിൽ ലഭ്യമാകും. കൂടാതെ വെതര്‍ ഡോട്ട് കോം’ വെബ്സൈറ്റിന്റെ സഹായത്തോടെ കാലാവസ്ഥാ വിവരങ്ങളും ഇതിൽ ലഭിക്കുന്നതാണ്.
Post Your Comments