ആലപ്പുഴ : കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിമരിച്ചത് ശ്വാസം കിട്ടാതെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും പതിനഞ്ചുമാസമായ മകള്‍ ആദിഷയാണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കളും
പ്രദേശവാസികളും ചേര്‍ന്ന് കുട്ടിയേ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരരണം സംഭവിച്ചിരുന്നു. അതേസമയം മരണത്തില്‍ ഡോക്ടര്‍മാര്‍ ദുരൂഹത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പോലീസെത്തി വിശദമായ പരിശോധന നടത്തി.
Post Your Comments