
കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച കേസില്‍ ഇന്ന് പ്രതികളുടെ തെളിവെടുപ്പ് നടക്കും. കല്ലടയുടെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ എത്തിച്ചാകും തെളിവെടുപ്പ്. കേസില്‍ റിമാന്‍ഡിലായ ഏഴ് പ്രതികളെ ഇന്നലെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്നതിനാല്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും വേഗം പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.നേരത്തേ സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലട ഹാജരായിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് ഹാജരായത്. രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഹാജരാകാന്‍ ആവില്ലെന്നും ആദ്യം സുരേഷ് കല്ലട പറഞ്ഞെങ്കിലും പിന്നീട് പൊലീസ് നടപടി ഭയന്ന് ഹാജരാവുകയായിരുന്നു.
Post Your Comments