
താനെ : ട്രെയിനിൽവെച്ച് പ്രസവവേദ അനുഭവപ്പെട്ട യുവതിക്ക് ഒരു രൂപ ക്ലിനിക്കില്‍ സുഖപ്രസവം.മുംബൈ താനെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പൂജ ചൗഹാന് എന്ന യുവതിക്കാണ് പ്രസവ വേദന അനുഭപ്പെട്ടത്.
കൊങ്കണ്‍ കന്യാ എക്സ്പ്രസില്‍ മുംബൈയ്ക്ക് പോകവെയാണ് ഗർഭിണിയായ യുവതിക്ക് വേദന അനുഭവപ്പെട്ടത്. ഉടന്‍തന്നെ ട്രെയിനിലുള്ളവര്‍ അധികൃതരെ വിവരം അറിയിച്ചു. ട്രെയിന്‍ താനെ സ്റ്റേഷനിലെത്തിയപ്പോള്‍ അധികൃതര്‍ ഒരു രൂപ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആൺകുട്ടിക്ക് ജന്മം നൽകിയ യുവതിയും കുഞ്ഞും സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Post Your Comments