തിരുവനന്തപുരം: സുരേഷ് കല്ലടയ്ക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനാന്തര സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളില്‍ നടത്തിയ പരിശോധനയില്‍ സുരേഷ് കല്ലടയുടെ 25 ബസുകളില്‍ നിയമലംഘനം കണ്ടെത്തി. മോട്ടര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. 255 ബസുകള്‍ക്കു 10 ലക്ഷം രൂപ പിഴയിട്ടു. ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോയ ടൂറിസ്റ്റ് ബസുകള്‍ക്കാണു പിഴയിട്ടത്.
അതേസമയം ലൈസന്‍സില്ലാത്ത 107 ബുക്കിങ് ഏജന്‍സികള്‍ക്കു നോട്ടിസ് നല്‍കി. ലൈസന്‍സ് എടുത്തില്ലെങ്കില്‍ അടച്ചുപൂട്ടണമെന്നു നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് 34 ബസുകള്‍ക്കെതിരെയും കേസ് എടുത്തു. വാളയാര്‍ ചെക്ക് പോസ്റ്റില്‍ 97 ബസുകള്‍ പിടിച്ചു. എസ്ആര്‍എസ് ട്രാവല്‍സിന്റെ ബസുകളില്‍ നടത്തിയ പരിശോധനയില്‍ ഗതാഗത നിയമലംഘനത്തിനു നോട്ടിസുകള്‍ നല്‍കിയിരുന്നതു കണ്ടെത്തി. ഇവരില്‍ നിന്ന് 82,400 രൂപ പിഴ ഈടാക്കി. ബസുകള്‍ പരിശോധിക്കുമ്പോള്‍ ട്രാഫിക് നിയമ ലംഘനത്തിനുള്ള പിഴയും ഈടാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments