കോഴിക്കോട് : മൈസൂരുവിൽ അപകടത്തിൽപ്പെട്ട കല്ലട ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെ ആരോപണവുമായി യാത്രക്കാരി അമൃത മേനോൻ രംഗത്തെ്. അമിത വേഗത്തിലാണു ഡ്രൈവർ വാഹനം ഓടിച്ചതെന്നും യാത്രക്കാർ പലതവണ വിലക്കിയിട്ടും ഇയാൾ അനുസരിച്ചില്ലെന്നും അമൃത പറയുന്നു.
ഫെയ്സ്ബുക്ക് വിഡിയോയിലൂടെ അമൃത പറഞ്ഞത്. ‘ബസിന്റെ ഡ്രൈവറുടെ തോന്ന്യവാസം കൊണ്ട് ഉണ്ടായിട്ടുള്ള ഒരു ആക്സിഡന്റ് ആണിത്. കല്ലട എന്ന ബസ് രാത്രി 9.30നാണ് ബെംഗളൂരുവിൽ നിന്നും എടുക്കുന്നത്. 9.30ന് ഞങ്ങളെല്ലാം കയറി. കുറച്ചുനേരം കഴിഞ്ഞപ്പോൾ തന്നെ അയാൾ ഓവർസ്പീഡിലായി. അതിനകത്തുള്ള പാസഞ്ചേഴ്‌സ് രണ്ടു മൂന്നു പേർ ഡ്രൈവറോട് പോയി പറയുന്നുണ്ടായിരുന്നു.
എന്നാൽ നിങ്ങൾ അതേപ്പറ്റി ആലോചിക്കേണ്ട ആവശ്യമൊന്നുമില്ല, ഞങ്ങൾ പോകുന്ന റോഡാണിത് ഡ്രൈവറുടെ മറുപടി ഇപ്രകാരമായിരുന്നു. അതിനുശേഷം പുലർച്ചെ ഒന്നരയ്ക്കാണ് ഈ ആക്സിഡന്റ് നടക്കുന്നത്. ഞങ്ങളെല്ലാം ആ സമയത്ത് കിടന്നുറങ്ങുകയായിരുന്നു. എന്താണ് ഉണ്ടായതെന്ന് മനസ്സിലായില്ല. ബസിലുള്ള എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തെറിച്ചു വീണു. എന്റെ തലയിടിച്ച് രക്തം കട്ടപിടിച്ചു. ഞാൻ താഴത്തെ ബെർത്തിലാണ് കടിന്നിരുന്നത്. മുകളിലത്തെ ബെർത്തടക്കം അതിലുള്ള ആളും എന്റെ മേലേക്ക് വീഴുകയായിരുന്നു.
ബെംഗളൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് അപകടത്തിൽ പെട്ടത്. നാഗ്പുർ സ്വദേശി ഷെറിൻ (20) ആണ് അപകടത്തിൽ മരണപ്പെട്ടത്. 20 യാത്രക്കാർക്ക് പരിക്കേറ്റതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. അവനാശി അപകടത്തിന്‍റെ നടുക്കം മാറും മുമ്പേയായിരുന്നു ഈ അപകടം.
https://www.facebook.com/AmmuMenon19/videos/1466341836877681/?t=0
Post Your Comments