
കൊളംബോ: ഭീകര സംഘടനയുമായിട്ടുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചുവെന്ന് ശ്രീലങ്കൻ സൈന്യം. ഭീകര സംഘടന ഐസുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. കല്‍മുനായിയില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന വീട് പരിശോധിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് സൈനിക വക്താവ് സുമിത് അട്ടപ്പട്ടു അറിയിച്ചു.
വെടിവെപ്പില്‍ ഒരു പൗരനും കൊല്ലപ്പെട്ടു.ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ഇതോടെ രാജ്യത്തെ സൈനിക നടപടികൾ ശക്തമാക്കി. എല്ലാ വീടുകളിലും പരിശോധന നടത്തുമെന്നും അനധികൃത താമസക്കാരെ കണ്ടെത്തുമെന്നും പ്രസിഡന്‍റ് മൈത്രിപാല സിരിസേന പറഞ്ഞിരുന്നു.
Post Your Comments