Latest NewsIndia

പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം: ശശി തരൂര്‍ കോടതിയില്‍ ഹാജരാകണം

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ‘തേള്‍’ പരാമര്‍ശത്തില്‍ ശശി തരൂരിന് കോടതിയുടെ നോട്ടീസ്. തരൂര്‍ ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. ‘മോദി ശിവലിംഗത്തിനു മുകളിലിരിക്കുന്ന തേള്‍ പോലെയാണെന്ന് ഒരു ആര്‍.എസ്.എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നാ’യിരുന്നു പരാമര്‍ശം.

തരൂരിന്റെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച്‌ ബി.ജെ.പി നേതാവായ രാജീവ് ബബ്ബാര്‍ ആണ് കോടതിയെ സമീപിച്ചത്. ബംഗളുരുവില്‍ നടന്ന സാഹിത്യ സമ്മേളനത്തിലാണ് മോദിയെ കുറിച്ച്‌ തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button