തിരുവനന്തപുരം•കല്ലട ബസിനെതിരെ ഗുരുതര ആരോപണവുമായി സോളാര്‍ കേസ് നായിക സരിതാ നായരും. ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്നും ഇതിനെ ചോദ്യം ചെയ്ത സരിതയോട് ബസ് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് സരിതയുടെ ആരോപണം.
18 ാം തീയ്യതി ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന കല്ലട ബസില്‍ 5 പേര്‍ക്കുളള ടിക്കറ്റാണ് സരിത ബുക്ക് ചെയ്യ്തത്. ബസ്സ് ബോര്‍ഡിംഗ് ടൈമിന് 10 മിനിറ്റ് മുമ്പ് ബസ്സ് കയറാന്‍ എത്തിയെങ്കിലും ബസ്സ് പുറപ്പെട്ടുവെന്നും ഉടന്‍ അടുത്ത സ്റ്റോപ്പിലെത്തണമെന്ന മറുപടിയാണ് ലഭിച്ചത്. ബസ്സ് ജീവനക്കാരുടെ നിര്‍ദ്ദേശ പ്രകാരം അടുത്ത സ്റ്റോപ്പായ ഇലട്രോണിക് സിറ്റിയിലെത്തിയെങ്കിലും അവിടെ നിന്നും ബസ് പുറപ്പെട്ടുവെന്നായിരുന്നു മറുപടി . ഇതിനെ ചോദ്യം ചെയ്ത സരിതയ്ക്ക് നേരെ ബസ് ഡ്രൈവര്‍ ഫോണില്‍ അസഭ്യം പറയുകയും ചെയ്യിതുവെന്നാണ് സരിതയുടെ പരാതി. ടിക്കറ്റ് ബുക്കിങിനായി നല്‍കിയ പണം തിരികെ തരാന്‍ കല്ലട ട്രാവല്‍സ് തയ്യാറായില്ലെന്നും സരിത പറയുന്നു.
ബുക്ക് ചെയ്ത സീറ്റ് മറ്റാര്‍ക്കോ മറിച്ച് വിറ്റതിനാലാണ് തങ്ങളെ ബസ്സില്‍ കയറാന്‍ അനുവദിക്കാതിരുന്നതെന്ന് സരിത ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. കല്ലടയ്ക്കതിരെ സരിത കേരള സംസ്ഥാന ഗതാഗത കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments