ന്യൂഡല്‍ഹി: നോട്ടു നിരോധനം മൂലം 5000 കോടിയുടെ കള്ളപ്പണം പിടിക്കുകയും മൂന്ന് ലക്ഷം കടലാസ് കമ്പനികള്‍ പൂട്ടിക്കുകയും ചെയ്തതായി പ്രധാനമന്ത്രി.നോട്ട് നിരോധനം തൊഴിലില്ലായ്മ കൂട്ടിയെന്ന ആരോപണം ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഡി നിഷേധിച്ചത്.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമായിരുന്നില്ല നോട്ടു നിരോധനം. കള്ളപ്പണത്തിന്റെ ഒഴുക്കാണ് നോട്ടു നിരോധനം തടഞ്ഞത്. നോട്ടു നിരോധനവിഷയത്തില്‍ ആള്‍ക്കാരുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്.
ഇക്കാര്യം ഉയര്‍ത്തി യുപിയില്‍ തെരഞ്ഞെടുപ്പിനെ എതിരാളികള്‍ സമീപിച്ചപ്പോള്‍ ജനം അവരുടെ മുഖത്തടിച്ചെന്നും മോദി പറഞ്ഞു. ബിസിനസ് രംഗം ശുദ്ധീകരിക്കാനും നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനുമാണ് ഈ നീക്കം കൊണ്ടു ഗുണമുണ്ടായതെന്നും മറിച്ചുള്ള വാദങ്ങള്‍ സ്ഥിതിവിവര കണക്കുകളുടെ പിന്‍ബലമില്ലാതെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉയര്‍ത്തുന്ന വാദമാണെന്നും പറഞ്ഞു.വാരണാസിയില്‍ നിന്നും മത്സരിക്കുന്ന മോദി ബിജെപി നേതാക്കളുടെയും സഖ്യകക്ഷി നേതാക്കളുടെയും അകമ്പടിയോടെ ഇന്നലെ വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
Post Your Comments