കൊച്ചി•മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സ്വകാര്യ വിദേശയാത്രകള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തിയ ശേഷം ചെലവ് പൊതുഖജനാവില്‍ നിന്ന് വാങ്ങിയത് മുഖ്യമന്ത്രിയെന്ന പദവിയുടെ ദുരുപയോഗമാണെന്ന് കന്യാകുമാരി സ്വദേശി ഡി.ഫ്രാന്‍സിസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.
2016 ഡിസംബറില്‍ യു.എ.ഇയിലേക്കും 2017 ജൂലൈയില്‍ അമേരിക്കയിലേക്കും നടത്തിയ യാത്രകളുടെ ചെലവിനെ പട്ടി അന്വേഷിക്കണമെന്നാണ് ആവശ്യം. യാത്രാ ചെലവ് മുഖ്യമന്ത്രിയാണോ വഹിച്ചതെന്ന് അറിയില്ല. ചെലവഴിച്ച പണത്തിന്റെ സ്രോതസ്, വിദേശത്തെ താമസം, ഭക്ഷണം തുടങ്ങിയവയുടെ ചെലവ് തുടങ്ങിയവ വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
പൊതുസേവകന്‍ എന്ന നിലയില്‍ താന്‍ ചെലവിട്ട പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
Post Your Comments