ഹൈദരാബാദ്: ഇന്ത്യക്കാരനെ ഭർത്താവാക്കിയ പാക്ക് യുവതിക്ക് വിസ കിട്ടുന്നില്ലെന്ന് പരാതി. വിസ ലഭിക്കാത്തതിനാല്‍ യുവതി പാക്കിസ്ഥാനില്‍ കുടുങ്ങിക്കിടക്കുകയാണ്. യുവതിക്ക് വിസ അനുവദിക്കാന്‍ വേണ്ട നടപടി എടുക്കണമെന്ന ആവശ്യവുമായി യുവതിയുടെ ഭര്‍തൃമാതാവ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പരാതി നൽകിയിട്ടുണ്ട്.
യുവതി 2011-ലാണ് ഹൈദരാബാദ് സ്വദേശിയായ ഷെയ്ക്ക് ഐജാസ് മൊഹിയുദ്ദീനെ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഇരുവരും ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്നു. അസുഖ ബാധിതനായ പിതാവിനെ കാണാനായി 2018-ല്‍ യുവതി പാക്കിസ്ഥാനിലേക്ക് പോയി. എന്നാൽ തിരികെ മടങ്ങാൻ വിസ ലഭിക്കാത്തതിനെത്തുടർന്ന് യുവതിയും രണ്ടു മക്കളും പാകിസ്ഥാനിൽ കുടുങ്ങുകയായിരുന്നു. കുട്ടികൾക്ക് ഇന്ത്യൻ പൗരത്വമാണ് ഉള്ളത്.
Post Your Comments