കോട്ടയം : കോട്ടയം നഗരത്തിലെ 60 വർഷം പഴക്കമുള്ള നാഗമ്പടം പാലം പൊളിക്കുന്നു. ഇതോടെ കോട്ടയം വഴിയുള്ള ട്രെയിനുകൾ താൽക്കാലികമായി നിർത്തിവെച്ചു. പുതിയ പാലത്തിന്റെ നിർമാണം അടുത്തിടെയാണ് പൂർത്തിയായത്.ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ചാണ് പാലം തകർക്കുന്നത്. ഇത് അമിത മലിനീകരണം ഒഴിവാക്കും.
കോട്ടയം പാത വൈദ്യുതീകരിച്ചപ്പോള്‍ പാലം ചെറുതായൊന്നുയര്‍ത്തിയിരുന്നു. എന്നാല്‍ പാലത്തിന് വീതി കുറവായതിനാല്‍ കോടതി ഉത്തരവ് പ്രകാരം വേഗത കുറച്ചാണ് ഇതിലൂടെ ട്രെയിനുകള്‍ കടത്തിവിടുന്നത്.. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഗലിംഗ് എന്ന കമ്ബനിയാണ് പാലം പൊളിക്കുന്നത്. ഇന്ന് 11നും 12നും ഇടയിലാണ് പാലം പൊളിക്കുന്നത്. അതേസമയം, സുരക്ഷ മുന്‍നിര്‍ത്തി എം.സി റോഡിലും ഗതാഗതം നിരോധിക്കും.
രാവിലെ പാലത്തിനടിയിലെ വൈദ്യുതി ലൈന്‍ നീക്കം ചെയ്യും. തുടര്‍ന്ന് ട്രാക്ക് മണല്‍ചാക്കും തടിയും കൊണ്ട് സുരക്ഷിതമായി മൂടിയതിന് ശേഷമായിരിക്കും സ്ഫോടനം നടത്തുക. ഇതിനുശേഷം റെയിൽപാത പെട്ടെന്ന് വൃത്തിയാക്കാനുള്ള നടപടികളും ചെയ്തുകഴിഞ്ഞുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Post Your Comments