KeralaLatest News

പ്രധാനമന്ത്രിയുടെ അഭിപ്രായം തെറ്റെന്ന് പറയാൻ പിണറായി വിജയന് അവകാശമില്ല; വൈറലായി കുറിപ്പ്

പ്രധാനമന്ത്രിയുടെ അഭിപ്രായം തെറ്റെന്ന് പറയാൻ പിണറായി വിജയന് അവകാശമില്ലെന്ന് വ്യക്തമാക്കിയുള്ള കുറിപ്പ് വൈറലാകുന്നു. അഡ്വ. ആർഎസ് രാജീവ് കുമാറുടെ കുറിപ്പാണ് ചർച്ചയാകുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 16 ബിജെപി ആർഎസ്എസ് പ്രവർത്തകരെ അരും കൊല നടത്തിയത് പിണറായിയുടെ പാർട്ടിയല്ലേയെന്നും വിശ്വാസ സംരക്ഷണത്തിനിറങ്ങിയ കെ സുരേന്ദ്രൻ ഉൾപ്പെടെ 25000 വരുന്ന വിശ്വസികളെ വേട്ടയാടിയത് ഈ സർക്കാരല്ലേയെന്നും രാജീവ് കുമാർ കുറിപ്പിൽ ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം;

നിങ്ങൾക്ക് ആരുടെ ജീവനാണ് ഉറപ്പ് കൊടുക്കുവാൻ സാധിച്ചത് …..?
കേരളത്തിൽ LDF ഗവൺമെന്റിന്റെ മുഖ്യമന്ത്രിയായി ശ്രീ പിണറായി സത്യ പ്രതിജ്ഞ ചെയ്യുമ്പോൾ സ്വന്തം പഞ്ചായത്തായ പിണറായിയിൽ പാർട്ടി പ്രവർത്തകർ ആഘോഷിച്ചത് RSS- BJP പ്രവർത്തകരെ മർദ്ദിച്ചും വിടുകൾ അടിച്ചു തകർത്തുമല്ലേ..?
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 16 BJP RSS പ്രവർത്തകരെ അരും കൊല നടത്തിയത് പിണറായിയുടെ പാർട്ടിയല്ലേ….?
കേരളത്തിലാകമാനം ഏകപക്ഷീയമായി അക്രമങ്ങൾ നടത്തിയിട്ട് നിരവധി RSS BJP പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിൽ അടച്ചത് ഈസർക്കാരല്ലേ…..?
വിശ്വാസ സംരക്ഷണത്തിനിറങ്ങിയ K സുരേന്ദ്രൻ ഉൾപ്പെടെ 25000 വരുന്ന വിശ്വസികളെ വേട്ടയാടിയത് ഈ സർക്കാരല്ലേ..? വിമല എന്ന പാവം പ്രവർത്തകയെ കത്തിച്ച് കൊന്നിട്ടും,
സംഘ പരിവാർ പ്രവർത്തകരെ CPM, CPM ആജ്ഞാനവർത്തികളുമായ പോലിസും വേട്ടയാടുമ്പോഴോ
മുഖ്യമന്ത്രി എന്ന നിലയിൽ പോലും അപലപിക്കാത്ത ശ്രീ പിണറായിയ്ക്ക് പ്രധാനമന്ത്രിയുടെ അഭിപ്രായം തെറ്റെന്ന് പറയാൻ ധാർമിക അവകാശമില്ല. ഇരിക്കുന്ന പദവിയുടെ മഹത്വം പ്രധാനമന്ത്രിയ്ക്ക് നന്നായി അറിയാം. തിരിച്ച് പദവിയുടെ മഹത്വം എത്രത്തോളം കാത്തു സൂക്ഷിക്കുന്നു എന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button