Cricket

ഉത്തേജകമരുന്ന് ഉപയോഗം;ഇംഗ്ലീഷ് താരം അലക്സ് ഹെയില്‍സിന് വിലക്ക്

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഓപ്പണര്‍ അലക്സ് ഹെയ്ല്‍സിന് മൂന്നാഴ്ച വിലക്ക്. ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് 21 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

വിലക്കിനൊപ്പം വാര്‍ഷിക പ്രതിഫലത്തിന്റെ അഞ്ച് ശതമാനം പിഴയും ഒടുക്കണം.ലോകകപ്പിനായുള്ള 15 അംഗ പ്രാഥമിക ടീമില്‍ ഇടംപിടിച്ചിരുന്ന താരം ഉത്തേജകമരുന്ന് പരിശോധനയില്‍ രണ്ടാം തവണയും പരാജയപ്പെടുകയായിരുന്നു. ലോകകപ്പിനു മുന്നോടിയായി വരാനിരിക്കുന്ന പാകിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും ഹെയില്‍സ് ഉള്‍പ്പെട്ടിരുന്നു.

2017ലും ബോര്‍ഡിന്റെ അച്ചടക്കനടപടിക്ക് ഹെയില്‍സ് വിധേയനായിരുന്നു. ബ്രിസ്റ്റോളിലെ നൈറ്റ് ക്ലബ്ബില്‍ സഹതാരം ബെന്‍ സ്റ്റോക്സിനൊപ്പം നടന്ന ഒരു സംഭവത്തിന്റെ പേരിലായിരുന്നു നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button