ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിന് എതിരെ എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഈസ്റ്റ് ഡല്‍ഹി റിട്ടേണിംഗ് ഓഫീസര്‍ക്കാണ് കമ്മീഷന്റെ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
അനുമതിയില്ലാതെ ഈസ്റ്റ് ഡല്‍ഹിയില്‍ റാലി നടത്തിയതിനാണ് നടപടി. ആം ആദ്മി പാര്‍ട്ടിയുടെ (എ എ പി) ഈസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ത്ഥി അതിഷിയും ഗംഭീറിനെതിരെ പരാതി നല്‍കിയിരുന്നു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഗംഭീറിന്റെ പേര് രണ്ട് തവണ ചേര്‍ത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
രാജ്യതലസ്ഥാന നിന്നുള്ള ലോക്സഭാ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികന്‍ ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗീംഭീര്‍ തന്റെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 147 കോടിയുടെ ആസ്തിയാണ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. എഎപിയുടെ അതിഷി മര്‍ലീനയും കോണ്‍ഗ്രസിന്റെ അരവിന്ദ് സിങ് ലൗലിയുമാണ് ഡല്‍ഹിയില്‍ ഗംഭീറിന്റെ എതിരാളികള്‍.
Post Your Comments