പലാമു: രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകൾക്കെതിരെ വിമർശനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുമ്പോൾ രാഹുൽ ഗാന്ധി രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ വിദേശയാത്ര നടത്തുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ മോദിക്കൊപ്പം ജോലി ചെയ്യുന്നു. ഒരു ദിവസം പോലും അദ്ദേഹം ജോലിയില്‍ നിന്ന് അവധി എടുക്കാറില്ല. എന്നാൽ നിങ്ങളുടെ രാഹുല്‍ ബാബ ഓരോ രണ്ടോ മൂന്നോ മാസം കൂടുമ്പോഴും വിദേശരാജ്യങ്ങളില്‍ അവധി ആഘോഷിക്കാന്‍ പോകുകയാണെന്നായിരുന്നു അമിത് ഷായുടെ വിമർശനം.
Post Your Comments