Latest NewsWomenBeauty & Style

പരിഹാസവും ഒറ്റപ്പെടുത്തലും താങ്ങാനാവാതെ പലവട്ടം സ്‌കൂള്‍ മാറിയ പെണ്‍കുട്ടി; ഒടുവില്‍ എത്തിപ്പെട്ടത്

പരിഹാസവും ഒറ്റപ്പെടുത്തലും താങ്ങാനാവാതെ ഹൈസ്‌കൂള്‍ എത്തുന്നതിന് മുമ്പുതന്നെ പലവട്ടം സ്‌കൂള്‍ മാറേണ്ടിവന്ന ഒരു പെണ്‍കുട്ടിയാണ് വിന്നി ഹാര്‍ലോ. അവളുടെ തൊലിയിലെ വ്യത്യാസങ്ങളാണ് അവളെ സ്‌കൂള്‍ മാറാനും ആത്മഹത്യയെക്കുറിച്ചും ചിന്തിച്ചത്. ഒടുവില്‍ അവള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. 1994 ജൂലായ് 27-നാണ് വിന്നിയുടെ ജനനം. വിന്നിയുടെ നാലാം വയസ്സിലാണ് അവളുടെ തൊലിയില്‍ ചില വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങിയത്. ‘വിറ്റിലിഗോ’ എന്ന രോഗമാണതെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. തൊലിക്ക് നിറഭേദം സംഭവിക്കുന്ന അവസ്ഥയാണ് ‘വിറ്റിലിഗോ’ അഥവാ ‘വെള്ളപ്പാണ്ട്’.

https://www.instagram.com/p/Bwsh8qQFYr0/?utm_source=ig_embed

സ്‌കൂളില്‍ എത്തിയപ്പോള്‍ സഹപാഠികള്‍ വിന്നിയെ കളിയാക്കാന്‍ തുടങ്ങി. അത് വിന്നിയെ ഒരുപാട് വേദനിപ്പിച്ചു. പരിഹാസം താങ്ങാനാവാതെ അവള്‍ക്ക് പലവട്ടം സ്‌കൂളുകള്‍ മാറേണ്ടി വന്നു. ഒടുവില്‍, ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ പഠനംപോലും ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ അവള്‍ തിരിച്ചു വന്നു. തന്റെ കഴിവുകളെ ഇല്ലാതാക്കാന്‍ ഈ രോഗത്തിന് കഴിയില്ലെന്ന് അവള്‍ തന്നെ അവളെ പഠിപ്പിച്ചു.

https://www.instagram.com/p/BwdOaUoFdcJ/

വിന്നിക്ക് മോഡലിങ് ഇഷ്ടമായിരുന്നു. അങ്ങനെ അവള്‍ മോഡലിങ് രംഗത്തേക്ക് കടന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒരു മോഡലായി വിന്നി തന്റെ പുതിയ ജീവിതം ആരംഭിച്ചു. ആ മേഖലയിലെ വിന്നിയുടെ പ്രാവീണ്യം യാദൃച്ഛികമായി ‘ടൈറ’ എന്ന ബാങ്ക് കാണാനിടയായി. അവരാകട്ടെ ‘അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍’ എന്ന പരിപാടിയുടെ പ്രായോജകരായിരുന്നു. അവര്‍ ആ ഷോയിലേക്ക് വിന്നിയെ ക്ഷണിച്ചു. അങ്ങനെ വിന്നി അതിലെ ഒരു മത്സരാര്‍ഥിയായി മാറി. ഫൈനലിലേക്കുള്ള ആദ്യ സെലക്ഷനില്‍ വിന്നി എലിമിനേറ്റ് ചെയ്യപ്പെട്ടു. എന്നാല്‍, തുടര്‍ന്ന് നടത്തപ്പെട്ട ‘കം ബാക്ക്’ എന്ന സീരീസില്‍ വിന്നി വീണ്ടും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈകാതെ വിന്നിയെന്ന മോഡല്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു.

https://www.instagram.com/p/BwRMl2oF2I4/

എല്ലാവരും നിങ്ങളെ മനസ്സിലാക്കിക്കൊള്ളണമെന്നില്ല. കുഴപ്പമില്ല, എന്നാല്‍ നിങ്ങള്‍ നിങ്ങളെ മനസ്സിലാക്കുന്നു എന്ന് ഉറപ്പുവരുത്തണം. എങ്കില്‍ നിങ്ങള്‍ വിജയിക്കും.”-വിന്നി ഹാര്‍ലോ പറയുന്നു. ഒരുപാട് കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്ന വിന്നിക്ക് 2015-ലെ ‘റോള്‍ മോഡല്‍ അവാര്‍ഡ്’ ലഭിച്ചു. 2016-ല്‍ ബി.ബി.സി. തിരഞ്ഞെടുത്ത 100 പ്രമുഖ വനിതകളില്‍ ഒരാള്‍ വിന്നിയായിരുന്നു. വിവിധ മ്യൂസിക് ആല്‍ബങ്ങളില്‍ വിന്നി അഭിനയിച്ചു. 2017-ല്‍ ‘എഡിറ്റേഴ്‌സ് അവാര്‍ഡ്’ വിന്നിയെ തേടിയെത്തുകയും ചെയ്തു. ഏവര്‍ക്കും മാതൃകയാക്കാം ഈ പെണ്‍കുട്ടിയെ.

https://www.instagram.com/p/BwKhRn4lCc3/

https://www.instagram.com/p/Bv4aSidl_ZN/

shortlink

Related Articles

Post Your Comments

Related Articles


Back to top button