KeralaLatest News

പഴകിയ മുട്ടകള്‍ വില്‍പ്പനയ്ക്ക് എത്തുന്നു; 30,000 മുട്ടകള്‍ പിടിച്ചെടുത്തു

കോഴിക്കോട്: വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 30,000 പഴകിയ കോഴിമുട്ടകള്‍ പിടിച്ചെടുത്തു. ഫാമുകളില്‍ നിന്ന് ഒഴിവാക്കുന്ന പൊട്ടിയതും പഴകിയതുമായ മുട്ടകളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.ഇത്തരം മുട്ടകൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നതിനാൽ ബേക്കറികളിൽ പലഹരങ്ങളിൽ ചേർക്കാനായി ഇവ കൂടുതലായി വാങ്ങുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പല ബേക്കറികളിലും കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഇത്തരം മുട്ടകളാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയില്‍ കണ്ടെത്തി.തമിഴ്നാട്ടിലെ ഫാമുകളില്‍ നിന്നാണ് തോട് പൊട്ടിയതും പഴകിയതുമായ കോഴി മുട്ടകള്‍ കേരളത്തിലെത്തിക്കുന്നത്. ഇതിനായി പ്രത്യേക ഏജന്‍റുമാരുണ്ട്.

ആരോഗ്യത്തിന് ഹാനികരമായ ഇത്തരം മുട്ടകള്‍ വില്‍ക്കുന്ന ഏജന്‍റുമാരെ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് രാമനാട്ടുകരയില്‍ ഒരു ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മുപ്പതിനായിരത്തിലധികം മുട്ടകള്‍ അധികൃതര്‍ പിടികൂടി നശിപ്പിച്ചു. ഈ മുട്ടകൾ വിൽപ്പന നടത്തിയവർക്കും ഉപയോഗിച്ചവർക്കുമെതിരെ ക്രിമിനൽ കുറ്റം ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button