റിയാദ് : സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സൗദിമന്ത്രാലയം. സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ അഞ്ചര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചാണ് പുതിയ പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഖുവാ ഡിജിറ്റലൈസേഷന്‍ പദ്ധതിയിലൂടെയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.
രാജ്യത്ത് പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് സ്വദേശികള്‍ക്ക് വേണ്ടിയാണെന്ന് തൊഴില്‍ സാമൂഹിക വികസന കാര്യ മന്ത്രി എഞ്ചിനിയര്‍ അഹമദ് അല്‍ റാജി വ്യക്തമാക്കി. . ഇതിന്റെ ഭാഗമായുള്ള ഖുവാ പോര്‍ട്ടല്‍ സംവിധാനം മന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സ്വകാര്യ മേഖല സേവനങ്ങളും ഡിജിറ്റലൈസേഷന്‍ ചെയ്യുക, തൊഴിലുടമകള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും സേവനങ്ങള്‍ എളുപ്പമാക്കുക, സുതാര്യത വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ഇലക്ട്രോണിക് സംവിധാനം. പുതിയ സംവിധാനത്തിലൂടെ ഈ വര്‍ഷം 45000 സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചു. രണ്ടായിരത്തി ഇരുപത്തി മൂന്നോടെ ഇത് അഞ്ച് 561000 ആയി ഉയരുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments