
വിമര്‍ശനങ്ങള്‍ക്കിടയില്‍ സ്വന്തം പ്രതിഭ പ്രകടിപ്പിക്കാന്‍ മെസി വല്ലാതെ ബുദ്ധിമുട്ടുന്നുവെന്ന് മുന്‍ പരിശീലകന് ജോര്‍ജ് സാംപോളി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ മെസിയെ ഞാന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ക്ലബില്‍ പല വന്‍ റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ച മെസിക്ക് ദേശീയ ടീമില്‍ അത് ആവര്‍ത്തിക്കാനാകുന്നില്ല. ഞാന്‍ മനസിലാക്കിയിടത്തോളം മെസി വളെയേറെ ബുദ്ധിമുട്ടുന്നുണ്ട്.
കൂട്ടത്തില്‍ അര്‍ജന്റീന ആരാധകരേയും സാംപോളി വിമര്‍ശിച്ചു. ബാഴ്സലോണ ആരാധകര്‍ ആസ്വദിക്കുന്നപോലെ മെസിയുടെ കളി ആസ്വദിക്കാന്‍ അര്‍ജന്റീന ആരാധകര്ക്കാകുന്നില്ല. മെസിയുടെ വിജയങ്ങള്‍ കാണുന്നതിനേക്കാള്‍ അവര്‍ ആഗ്രഹക്കുന്നത് തകര്‍ച്ച കാണാനാണെന്നും സാംപോളി തുററന്നടിച്ചു. ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന ടീമില്‍ നിന്ന് പുറത്തായ സാംപോളി ഇപ്പോള്‍ ബ്രസീല്‍ ക്ലബ് സാന്റോസിന്റെ പരിശീലകനാണ്.
Post Your Comments