ജെയ്പൂര്‍: നമോ ടീ ഷര്‍ട്ട് ധരിച്ച് എത്തിയ തൊഴിലാളിയെ കോണ്‍ഗ്രസ് പുറത്താക്കി. ജെയ്പൂര്‍ പാര്‍ട്ടി ഓഫീസിലെ ചടങ്ങിന് വേദി ഒരുക്കാനെത്തിയ തൊഴിലാളിയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. ബാര്‍മര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ നമോ ടീഷര്‍ട്ടാണ് ഇയാള്‍ ധരിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത 2018ലെ ഒരു പരിപാടിയുടെ പ്രചരാര്‍ത്ഥം പുറത്തിറക്കിയ ഈ ടീ ഷര്‍ട്ട് ധരിച്ചാണ് ഇയാള്‍ എത്തിയത്.
2018 ജനുവരി 16ന് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി. നമോ ടീ ഷര്‍ട്ട് ധരിച്ചു കൊണ്ട് പാര്‍ട്ടി ഓഫീസിലെ പരിപാടിയുടെ വേദി ഒരുക്കുകയായിരുന്നു യുവാവ്. സംഭവം നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ സ്ഥലത്ത് നിന്ന് മാറ്റുകയും പിന്നീട് ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
Post Your Comments