ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണവും ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ കുറിച്ചും വ്യോമസേന ആധികാരികമായ റിപ്പോര്‍ട്ട് പുറത്തിറക്കി. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം പാകിസ്താനിലെ ബാലാകോട്ടില്‍ കഴിഞ്ഞ ഫെബ്രുവരി 26-ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ ”തന്ത്രപരമായ അത്ഭുതം” എന്നാണു റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. വ്യോമസേനയിലെ ആറായിരത്തോളം പേര്‍ക്കു ദൗത്യത്തെപ്പറ്റി അറിയാമായിരുന്നെങ്കിലും യാതൊരു വിധത്തിലുള്ള വിവരച്ചോര്‍ച്ചയുമുണ്ടായില്ല. ആക്രമണത്തിന്റെ ആസൂത്രണം അത്ര സൂക്ഷ്മവും സമ്പൂര്‍ണവുമായിരുന്നെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലാകോട്ടില്‍ ഇന്ത്യ ലക്ഷ്യമിട്ട ആറു കേന്ദ്രങ്ങളില്‍ അഞ്ചും തകര്‍ത്തു. കെട്ടിടങ്ങള്‍ അപ്പാടെ തകര്‍ക്കുന്ന തരത്തിലുള്ള ബോംബുകളല്ല ആക്രമണത്തിന് ഉപയോഗിച്ചത്.
ലക്ഷ്യസ്ഥാനം മുന്‍കൂട്ടി സെറ്റ് ചെയ്യുന്ന ”സ്െപെസ് 2000” ബോംബുകളാണു ബാലാകോട്ടില്‍ ഉപയോഗിച്ചത്. കെട്ടിടത്തിന്റെ മേല്‍ക്കൂര തുളച്ച് അകത്തുകടക്കുന്ന ഇവ ഉള്ളിലുള്ള ജീവനുള്ളതിനെയെല്ലാം കരിച്ചുകളയുന്നതാണ്. ബാലാകോട്ടില്‍ ഭീകരപരിശീലനകേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു തകരാറില്ലെന്ന പാകിസ്താന്റെ അവകാശവാദത്തിനു റിപ്പോര്‍ട്ട് കൃത്യമായ മറുപടി നല്‍കുന്നു. ചില രാജ്യാന്തര പ്രസിദ്ധീകരണങ്ങളും ഇന്ത്യയുടെ അവകാശവാദങ്ങള്‍ ചോദ്യംചെയ്ത് രംഗത്തുവന്നിരുന്നു.
ആക്രമണത്തിന് ഇന്ത്യ ഉപയോഗിച്ച റഷ്യന്‍ നിര്‍മിത മിറാഷ്-2000 വിമാനങ്ങളില്‍നിന്നു സ്‌പൈസ് ബോംബുകള്‍ പ്രയോഗിക്കാന്‍ സംവിധാനമില്ല. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണു ബാലാകോട്ട് ആക്രമണത്തിനു മിറാഷില്‍ സ്‌പൈസ് ബോംബുകള്‍ സജ്ജമാക്കിയത്.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ്. ജവാന്‍മാരെ കൊലപ്പെടുത്തിയ ജയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിനു തിരിച്ചടിയായാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലാകോട്ടിലുള്ള ഭീകരപരിശീലനകേന്ദ്രം ആക്രമിച്ചത്. ആക്രമണത്തിലുണ്ടായ നാശനഷ്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയമായും അല്ലാതെയും ഒട്ടേറെ ചര്‍ച്ചകള്‍ നടന്നെങ്കിലും ദൗത്യത്തിന്റെ ഫലപ്രാപ്തി വ്യോമസേനതന്നെ ചര്‍ച്ചചെയ്തത് ആദ്യമായാണ്
Post Your Comments