Latest NewsInternational

കോഴിയിറച്ചി വാങ്ങാന്‍ മറന്ന ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി

ബെയ്ജിങ്: കോഴിയിറച്ചി വാങ്ങാന്‍ മറന്ന ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി. കിഴക്കന്‍ ചൈനയിലെ ലുജിയാങ്ങിലാണ് അതിദാരുണമായ സംഭവം നടന്നത്. ഒരു സ്വകാര്യ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയ ഭര്‍ത്താവിനോട് മടങ്ങി വരുമ്പോള്‍ കോഴിയിറച്ചി വാങ്ങി കൊണ്ടുവരണമെന്നു ഭാര്യ പറഞ്ഞു. എന്നാല്‍ ഇക്കാര്യം മറന്നു. തുടര്‍ന്ന് ക്ഷുഭിതയായ ഭാര്യ പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് ഭര്‍ത്താവിനെ കുത്തുകയായിരുന്നു.

കുളിമുറിയിലായിരുന്ന ഭര്‍തൃമാതാവ് നിലവിളി കേട്ട് എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടന്ന മകനെയാണ് കണ്ടത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു പോലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ മുന്‍കോപക്കാരിയായ യുവതിയും ഭര്‍ത്താവും തമ്മില്‍ സ്ഥിരം വഴക്ക് ഉണ്ടാക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button