Latest NewsUSAInternational

അച്ഛനും അമ്മയും മരിച്ചുകിടന്ന വീട്ടില്‍ ഭക്ഷണവും വെള്ളവുമില്ലാതെ നാലു വയസുകാരിയും രണ്ട് മാസം പ്രായമുള്ള കുരുന്നും മൂന്നു ദിവസം

വെള്ളം പോലും കുടിക്കാനാവാത്ത അവസ്ഥയിലും കുഞ്ഞനുജനെ നോക്കിയ നാലു വസുകാരിയെ 'ഹീറോ' എന്നാണ് വിദേശ മാധ്യമങ്ങള്‍ പോലും വിശേഷിപ്പിച്ചത്.

ലോസ്‌ഏയ്ഞ്ചല്‍സ്: അച്ഛനും അമ്മയും കൊല്ലപ്പെട്ടതിന് പിന്നാലെ രണ്ടുമാസം പ്രായമുള്ള സഹോദരനുമായി നാലു വയസുകാരി തുടര്‍ച്ചയായി മൂന്നു ദിവസം വീട്ടില്‍ കഴിഞ്ഞു. ഏപ്രില്‍ 14നാണ് കുട്ടികളെ കണ്ടെടുക്കുന്നത്.കുട്ടികളെ കണ്ടെടുത്തപ്പോള്‍ ഇവരില്‍ നിര്‍ജ്ജലീകരണവും അമിതമായ ക്ഷീണവും കണ്ടെത്തി. വെള്ളം പോലും കുടിക്കാനാവാത്ത അവസ്ഥയിലും കുഞ്ഞനുജനെ നോക്കിയ നാലു വസുകാരിയെ ‘ഹീറോ’ എന്നാണ് വിദേശ മാധ്യമങ്ങള്‍ പോലും വിശേഷിപ്പിച്ചത്.

കുട്ടികളുടെ പിതാവ് ഭാര്യയെ വെടിവച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.46കാരനായ ഡേവിഡ് കൂറൂസ് പാര്‍സ ഭാര്യ മിഹോക്കോ കോയിക്കേ പാര്‍സ (38) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ അയല്‍ വാസികള്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ക്ഷീണിച്ചവശരായ കുട്ടികളെ കണ്ടെത്തിയത്.

അമേരിക്കയിലെ ലോസ് ഏയ്ഞ്ചല്‍സില്‍ ചാറ്റ്‌സ്വര്‍ത്ത് നെയ്ബര്‍ഹുഡിലാണ് സംഭവം.വീടിന്റെ മുകള്‍ നിലയിലാണ് ദമ്പതികളുടെ മൃതദ്ദേഹം കണ്ടെത്തിയത്. ഏപ്രില്‍ 11ന് ആവാം ഇരുവരുടേയും മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു.ശിശു-കുടുംബക്ഷേമ വകുപ്പിന്റെ കീഴില്‍ പരിചരണത്തിലാണ് ഇപ്പോള്‍ കുട്ടികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button