Latest NewsKerala

കെവിന്‍ വധക്കേസ്: നിര്‍ണായക മൊഴി പുറത്ത്

കെവിനെ കൊന്നത് തങ്ങളല്ല എന്നായിരുന്നു ഒന്നാം പ്രതി ഷാനു അടക്കമുള്ളവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നത്

കോട്ടയം: കെവിന്‍ വധക്കേസില്‍ നിര്‍ണായക മൊഴി. കെവിന്‍ കൊല്ലപ്പെട്ടത് വിളിച്ചു പറഞ്ഞതായി ചാക്കോയുടെ സുഹൃത്ത് മൊഴി നല്‍കി. സുഹൃത്തും അയല്‍വാസിയുമായ ലിജോയാണ് കോട്ടയം പ്രിന്‍സിപ്പല്‍ കോടതിയില്‍ മൊഴി നല്‍കിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് വിവരം അറിയിച്ചതെന്നും ലിജോ കോടതിയില്‍ പറഞ്ഞു.

കെവിനെ കൊന്നത് തങ്ങളല്ല എന്നായിരുന്നു ഒന്നാം പ്രതി ഷാനു അടക്കമുള്ളവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിനെ തള്ളികളയുന്നതാണ് കേസിലെ 26-ാം സാക്ഷിയായ ലിജോയുടെ മൊഴി. ഇതോടെ പ്രതികള്‍ കെവിന്റെ മരണം പ്രതികള്‍ സ്ഥിരീകരിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാന്‍.കെവിന്‍ കൊലചെയ്യപ്പെട്ടുവെന്നും, എന്നാല്‍ കൂടെയുണ്ടായിരുന്ന അനീഷിനെ വെറുതെ വിടുകയാണെന്നും ഷാനു നേരിട്ട് വിളിച്ച് പറഞ്ഞതായും ലിജോ പറഞ്ഞു. കേസില്‍ ഏറ്റവും നിര്‍ണായകമായ മൊഴിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button