Latest NewsIndia

രാഹുലിന് പിന്നാലെ സഹോദരിപ്രിയങ്കയും ഒളിച്ചോടിയെന്ന് ബിജെപി

വാരാണസിയില്‍ അജയ് റായിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നരസിംഹയുടെ ട്വീറ്റ്.

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിക്ക് പിന്നാലെ സഹോദരി പ്രിയങ്ക ഗാന്ധിയും പോരാട്ടത്തിന് നില്‍ക്കാതെ ഒളിച്ചോടിയെന്ന് ബിജെപി. വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മല്‍സരിക്കില്ലെന്ന എഐസിസി തീരുമാനത്തെ ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവുവാണ് പരിഹസിച്ചത്. വാരാണസിയില്‍ അജയ് റായിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നരസിംഹയുടെ ട്വീറ്റ്.

വാരാണസിയില്‍ പ്രിയങ്ക മല്‍സരിക്കുമെന്ന വാര്‍ത്ത ഉയര്‍ത്തിയതിന് ശേഷം, മല്‍സരിക്കാതെ ഒളിച്ചോടുകയായിരുന്നു എന്നും നരസിംഹ അഭിപ്രായപ്പെട്ടു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് 2014ല്‍ മോദി വാരാണസിയില്‍ നിന്ന് വിജയിച്ചു കയറിയത്. 2014 ലും അജയ് റായ് തന്നെയായിരുന്നു വാരണസിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ഇദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളായിരുന്നു രണ്ടാമതെത്തിയത്.

5,81,022വോട്ട് നേടി മോദി ജയിച്ചപ്പോള്‍ രണ്ടാമതെത്താന്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് സാധിച്ചില്ല. 2,09,23 വോട്ടുമായി എഎപി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളാണ് രണ്ടാംസ്ഥാനത്തെത്തിയത്. വെറും 75,614 വോട്ടാണ് അജയ് റായ് നേടിയത്. 3,71,784വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മേദി ജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button