മൂന്നാര്‍: കാമുകനായ സൈനികനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കസ്റ്റഡിയിലെടുത്തു.സൈനികനായ ഭർത്താവിന്റെ പരാതിയിലാണ് ബംഗളുരു സ്വദേശിനി യുവതിയെ മൂന്നാറിൽനിന്ന് പോലീസ് പിടികൂടിയത്. അസമില്‍ ജോലി ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥനുമായി രണ്ടുമാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം.
വിവാഹത്തിന് ശേഷം ഭർത്താവ് തിരികെ ജോലിസ്ഥലത്തേക്ക് പോയതോടെ യുവതി മുൻകാമുകനായ സൈനികനൊപ്പം ഇറങ്ങിപോവുകയായിരുന്നു.ഇതേതുടര്‍ന്ന് ഭര്‍ത്താവ് അസമിലും ബംഗളുരൂവിലും പരാതി നല്‍കി. മൂന്നാറിലെ ലോഡ്ജില്‍ പോലീസ് എത്തിയപ്പോഴെക്കും ഇവര്‍ മുറി ഒഴിഞ്ഞിരുന്നു.
മൂന്നാറില്‍ നിന്ന് ബംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യബസിനെ പിന്തുടര്‍ന്ന പോലീസുകാർ പെരിയവരൈയില്‍ ബസ്സ് തടഞ്ഞാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ദേവികുളം കോടതിയില്‍ ഹാജരാക്കിയശേഷം ബംഗളുരു പോലീസിന് കൈമാറുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Post Your Comments