ചിത്രകൂട്: പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികളുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പെണ്‍കുട്ടികളും ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഉച്ചയ്ക്ക് ഒരുമണിയോടെ ഇരുവരും വീടുകളില്‍ നിന്ന് കയറുമായി ഇറങ്ങിപ്പോരുകയായിരുന്നെന്നാണ് വിവരം.
മധ്യപ്രദേശിലെ ചിത്രകൂട് ജില്ലയിലുള്ള മൗതെഹ്സിലിലാണ് സംഭവം. വൈകുന്നേരം നാല് മണിയോടെയാണ് ഇരുവരെയും വീടുകളില്‍ നിന്ന് കുറച്ചു ദൂരെയായി മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. പെണ്‍കുട്ടികളുടെ വീട്ടുകാരെ ചോദ്യം ചെയ്തെങ്കിലും അവര്‍ക്കും കാരണമറിയില്ലെന്ന് പോലീസ് പറഞ്ഞു.
Post Your Comments