സ്വകാര്യമേഖല നേരിടുന്ന തടസങ്ങളെ സർക്കാർ നീക്കം ചെയ്യും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ സഹായിക്കുവാനൊരുങ്ങി സൗദി ധനകാര്യ മന്ത്രാലയം. സ്വകാര്യമേഖല നേരിടുന്ന എല്ലാ തടസ്സങ്ങളേയും സര്‍ക്കാര്‍ നീക്കം ചെയ്യുമെന്ന് ധന മന്ത്രി പറഞ്ഞു.
ഇതിനെക്കുറിച്ച് റിയാദില്‍ അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചെറുകിട ഇടത്തരം സംരംഭങ്ങളുള്‍പ്പെടെ സ്വകാര്യമേഖലയെ സഹായിക്കുന്നതിനുള്ള പദ്ധതിക്കാണ് സൗദി ധനകാര്യ മന്ത്രാലയം തുടക്കം കുറിച്ചത്. 12.5 ബില്ല്യണ്‍ റിയാലിന്റെ പദ്ധതിയാണ് സ്വകാര്യ മേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കൂടാതെ വിഷന്‍ 2030ന്റെ ലക്ഷ്യ പ്രാപ്തിക്കായി സ്വകാര്യമേഖലയുടെ വളര്‍ച്ചക്ക് പ്രതികൂലമാകുന്ന എല്ലാ തടസ്സങ്ങളും സര്‍ക്കാര്‍ നീക്കം ചെയ്യും. രാജ്യത്തിന് നിക്ഷേപങ്ങളില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നുണ്ടെന്നും പോയ വര്‍ഷം പ്രത്യക്ഷ വിദേശ നിക്ഷേപം ഇരട്ടിയായെന്നും, ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ അത് 28 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments