ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍ ഡി തിവാരിയുടെ മകനെ ഭാര്യ അപൂര്‍വ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം മറനീക്കി പുറത്തുവന്നു. കൊലപാചകത്തിന് വഴിവെച്ചത് വീഡിയോ കോളും അതിലെ ദൃശ്യങ്ങളുമാണെന്ന് അപൂര്‍വ മൊഴി നല്‍കി. കൊലപ്പെട രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയത് ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണെന്ന് ഭാര്യ അപൂര്‍വ വെളിപ്പെടുത്തി. . രോഹിത് ശേഖറിനെ ഭാര്യ അപൂര്‍വ ശുക്ല തിവാരിയാണ് കൊലപ്പെടുത്തിയത്. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഡല്‍ഹി പോലീസ് കണ്ടെത്തിയത്.
ഇരുവരും തമ്മില്‍ കലഹമുണ്ടാക്കുക പതിവായിരുന്നുവെന്ന് പറയുന്നു. രോഹിത് ബന്ധുവായ മറ്റൊരു യുവതിയുമായി മദ്യം കഴിച്ചതിനെച്ചൊല്ലിയായിരുന്നു അന്ന് പ്രശ്‌നം. ഉത്തരാഖണ്ഡില്‍ വോട്ട് ചെയ്യാന്‍പോയ രോഹിത് ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയില്‍ ബന്ധുവിന്റെ ഭാര്യയുമായി മദ്യം കഴിച്ചിരുന്നു. ഈ സമയം അപൂര്‍വ ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്യുകയും ബന്ധുവായ സ്ത്രീക്കൊപ്പം മദ്യം കഴിക്കുന്നത് കാണുകയും ചെയ്തു. ഇതിനു ശേഷം രോഹിത് രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മദ്യം കഴിച്ചതിനെച്ചൊല്ലി വഴക്കുണ്ടായി.
മദ്യ ലഹരിയിലായിരുന്ന രോഹിത് രൂക്ഷമായ വാക്കുതര്‍ക്കത്തിനു ശേഷം താഴത്തെ നിലയിലെ തന്റെ കിടപ്പുമുറിയിലേക്കുപോയി. ഇവിടെവച്ച് ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. കിടക്കയിലേക്കു വീണ രോഹിതിനെ അപൂര്‍വ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നതിനാല്‍ രോഹിതിന് പ്രതിരോധിക്കാന്‍ സാധിച്ചില്ല- ഡല്‍ഹി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ രാജീവ് രഞ്ജന്‍ സംഭവത്തെക്കുറിച്ച് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞ ഏപ്രില്‍ 16നാണ് കൊലപാതകം നടന്നത്. ഹൃദയാഘാതം മൂലം മരണം സംഭവിച്ചു എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് കൊലപാതകമാണ് എന്ന് തെളിഞ്ഞത്. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു വാര്‍ത്തകള്‍. കൃത്യമായ തെളിവുകളുടെയും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് അപൂര്‍വയെ അറസ്റ്റ് ചെയ്തത്. അപൂര്‍വ കൊലക്കുറ്റം സമ്മതിക്കുകയും ചെയ്തു. ദാമ്പത്യജീവിതം സന്തോഷകരമല്ലായിരുന്നെന്നും സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ന്നപ്പോഴാണ് ഈ കൃത്യം ചെയ്തതെന്നുമാണ് അപൂര്‍വ പൊലീസിനോട് പറഞ്ഞത്.
ഇതിനിടെ രോഹിത് ശേഖര്‍ തിവാരിയുടെ ഭാര്യ അൂര്‍വ ശുക്ല തിവാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അമ്മ. രോഹിത്തിന്റെ മാതാവ് ഉജ്വലയാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. 2017ലാണ് രോഹിത്തും അപൂര്‍വയും തമ്മില്‍ കാണുന്നത്. ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ കണ്ടിഷ്ടപ്പെട്ടാണ് ഇവര്‍ അടുത്തത്. ഒരു വര്‍ഷത്തോളം അടുത്തിടപഴകിയ ഇവര്‍ ഇടക്കാലത്ത് അകന്നിരുന്നു. വീണ്ടും അടുപ്പത്തിലായ ഇവര്‍ 2018 ഏപ്രിലിലാണ് വിവാഹിതരായത്. വിവാഹശേഷവും ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്നും വിവാഹമോചനത്തിനു തയാറെടുത്തിരുന്നെന്നും രോഹിത്തിന്റെ മാതാവ് ഉജ്വല മൊഴി നല്‍കിയിട്ടുണ്ട്.
ഒരു വീട്ടില്‍ തന്നെ പിരിഞ്ഞായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഇടയ്ക്കിടയ്ക്ക് തര്‍ക്കം പതിവായിരുന്നു. വിവാഹത്തിനു മുന്‍പ് അപൂര്‍വയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു. അവരുടെ കുടുംബത്തിന് പണത്തോട് ആര്‍ത്തിയായിരുന്നുവെന്നും എപ്പോഴും തങ്ങളുടെ സ്വത്തിലായിരുന്നു കണ്ണ്. ഡിഫന്‍സ് കോളനിയിലെ സ്ഥലം ശേഖറില്‍നിന്നും സിദ്ധാര്‍ഥില്‍നിന്നും തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. സുപ്രീംകോടതിക്കു സമീപമുള്ള വീട്ടിലാണ് അപൂര്‍വ പ്രാക്ടീസിന് പോയിരുന്നതെന്നും ഉജ്വല പറയുന്നു.
രോഹിതിനെ കഴിഞ്ഞ 16നു വൈകിട്ടു 4 മണിയോടെയാണു ഡിഫന്‍സ് കോളനിയിലെ വീട്ടില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. മൂക്കില്‍ നിന്നു രക്തം ഒഴുകിയ നിലയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചിരുന്നു. അന്നു പുലര്‍ച്ചെ ഒരു മണിയോടെയാണു കൊലപാതകം നടന്നതെന്നാണു പൊലീസ് പറയുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്നു തെളിഞ്ഞു. തുടര്‍ന്നാണു ഭാര്യയെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്തത്.
ആറ് വര്‍ഷം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് എന്‍.ഡി. തിവാരിയുടെ മകനാണു താനെന്നു രോഹിത് തിവാരി ഡിഎന്‍എ പരിശോധനയിലൂടെ സ്ഥാപിച്ചെടുത്തത്. തുടര്‍ന്ന് 2015 ല്‍ ഉജ്വലയെ വിവാഹം കഴിച്ച എന്‍.ഡി. തിവാരി കഴിഞ്ഞ വര്‍ഷമാണു മരിച്ചത്
Post Your Comments