ഡൽഹി : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്ക് എതിരായ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.വിരമിച്ച ജസ്റ്റിസ് എ.കെ ചീഫ് ജസ്റ്റിസ് പട്‌നായിക്കിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കും. സിബിഐ ,ഐബി , ഡൽഹി പോലീസ് തുടങ്ങിവരുടെ സഹായം അന്വേഷണത്തിൽ ഉണ്ടാവണം.അഭിഭാഷകൻ ഉത്സവ് ബെയിൻസ് ഉന്നയിച്ച ആരോപണങ്ങളിലാണ് അന്വേഷണം നടത്തുക.
അന്വേഷണ റിപ്പോർട്ട് സീൽവെച്ച കവറിൽ സമർപ്പിക്കണം .അതിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണക്കേസും ഗൂഢാലോചനക്കേസും രണ്ടായിത്തന്നെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.പരാതി നൽകിയ യുവതിയുടെ ഭാഗം നാളെ കോടതി കേൾക്കും.. പരാതി നൽകിയ യുവതിയുടെ ഭാഗം നാളെ കോടതി കേൾക്കും.
അഭിഭാഷകൻ ഉത്സവ് ബെയിൻസ് സമർപ്പിച്ച പുതിയ സത്യവാങ്മൂലം കോടതി ഇന്ന് പരിശോധിച്ചിരുന്നു.വിവരങ്ങൾ വെളുപ്പെടുത്താതിരിക്കാൻ ബെയിൻസിന് അവകാശമില്ലെന്ന് എജി.ക്രിമിനൽ നിയമപ്രകാരം ഏത് രേഖയും കോടതിക്ക് പരിശോധിക്കാമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. തുടർന്ന് ഗൂഢാലോചന വിഷയം രണ്ട് മണിക്ക് പരിഗണിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു.
നിലവിലെ നടപടികളിൽ ആശങ്കയുണ്ടെന്ന് അഡ്വ : ഇന്ദിര ജയിംസ് പറഞ്ഞു. കേസിൽ ഉത്സവ് ബെയിൻസിന്റെ താൽപര്യങ്ങൾ അന്വേഷിക്കണം. ആശങ്ക അടിസ്ഥാന രഹിതമെന്ന് കോടതി അറിയിച്ചു.ഗൂഢാലോചനയിലെ അന്വേഷണം യുവതിയുടെ പരാതിയെ ബാധിക്കില്ല.കോടതിയെ സ്വാധീനിക്കാൻ ശ്രമമെന്ന ആരോപണം ദിവസവും ഉയരുന്നു. സത്യം എന്തെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ജസ്റ്റിസ് ഓൺ മിശ്ര പറഞ്ഞു.
Post Your Comments