Latest NewsKerala

യാത്രാവേളകളില്‍ അടിയന്തര സഹായത്തിന് ഉതകുന്ന മൊബൈൽ ആപ്പുമായി പോലീസ്

കൊച്ചി: യാത്രാവേളകളില്‍ അടിയന്തര സഹായത്തിന് ഉതകുന്ന മൊബൈല്‍ ആപ്പുമായി കൊച്ചി സിറ്റി പോലീസ്. പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷ പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പുറമെ രഹസ്യവിവരങ്ങള്‍ കൈമാറാനും പുതുതായി അവതരിപ്പിക്കുന്ന Qkopy എന്ന ആപ്പിലൂടെ കഴിയും. പരാതി പറഞ്ഞവരുടെ മൊബൈല്‍ ലൊക്കേഷന്‍ നിമിഷനേരം കൊണ്ട് കണ്ടെത്താനും സഹായമെത്തിക്കാനും പൊലീസിന് കഴിയും. ഗതാഗതകുരുക്കുള്ള സ്ഥലങ്ങള്‍, ഗതാഗതം വഴിതിരിച്ചുവിട്ടതോ, നിയന്ത്രിച്ചതോ ആയ സ്ഥലങ്ങള്‍, അപകടം മൂലം ഗതാഗതം നിയന്ത്രിച്ച മേഖലകള്‍ തുടങ്ങിയവ നാട്ടുകാരെ അറിയിക്കാനും ഇത് ഉപകാരപ്രദമാണ്. കൊച്ചി സിറ്റിപൊലീസ് അലര്‍ട്ട് നമ്പറായ 94979155555 സേവ് ചെയ്ത ശേഷം പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button