Latest NewsElection NewsIndia

പ്രിയങ്ക വാരണാസിയിൽ മത്സരിക്കില്ല പകരം മറ്റൊരാൾ

വാരണാസി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽനിന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കോൺഗ്രസിന് വേണ്ടി വാരണാസിയിൽ പ്രിയങ്കയ്ക്ക് പകരമെത്തുന്നത് അജയ് റായിയാണ്.2014 ൽ വാരണാസിയിൽ മൂന്നാം സ്ഥാനത്തായിരുന്നു അജയ് റായ്.

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. മോദിക്കൊപ്പം മത്സരിക്കാൻ പ്രിയങ്ക എത്തുമെന്നായിരുന്നു ഇതുവരെ റിപ്പോട്ടുകൾ വന്നത്. എന്നാൽ പ്രിയങ്ക വാരണാസിയിൽ മത്സരിക്കുന്നില്ല എന്ന് തീരുമാനിച്ചതോടെ മോദിയുടെ ജയം എളുപ്പമായിരിക്കുമെന്നാണ് റിപ്പോർട്ട്.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3,71,784 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് മോദി ഇവിടെ വിജയിച്ചത്. ആകെ 5,81,022 വോട്ടുകള്‍ മോദി നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ അരവിന്ദ് കെജ്‌രിവാള്‍ നേടിയത് 2,09,238 വോട്ടുകളാണ്. കോണ്‍ഗ്രസിന്റെ അജയ് റായി 75,614 വോട്ടുകളും നേടി. ബി.എസ്.പി സ്ഥാനാര്‍ത്ഥി 60,000 വോട്ടുകള്‍ നേടിയപ്പോള്‍ എസ്.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 45,000 വോട്ടുകളാണ്. രാജ്യം മുഴുവന്‍ മോദി തരംഗം നിറഞ്ഞു നിന്ന ആ തെരഞ്ഞെടുപ്പില്‍ 10 ലക്ഷത്തിലധികം വോട്ടര്‍മാരാണ് അന്ന് വരാണസി മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button