തിരുവനന്തപുരം : ക്ഷേത്രത്തിനുള്ളിൽ പുരുഷന്മാർക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം നല്‍കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ തന്ത്രിമാരുടെ അഭിപ്രായം തേടി സര്‍ക്കാര്‍. തൃശ്ശൂര്‍ സ്വദേശി അഭിലാഷാണ് ഷര്‍ട്ട് ധരിച്ച് അമ്പലദര്‍ശനം നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് നിവേദനം നൽകിയത്.
രണ്ട് മാസം മുമ്പ് ലഭിച്ച നിവേദനത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളിലും തന്ത്രിമാരോടും സർക്കാർ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. തീരുമാനം ക്ഷേത്ര ഭരണാധികാരികള്‍ വഴി ശേഖരിച്ച് റിപ്പോര്‍ട്ടാക്കാനാണ് ദേവസ്വം വകുപ്പിന്റെ നിര്‍ദ്ദേശം.
മലബാര്‍, തിരുവിതാംകൂര്‍,കൊച്ചി ഗുരുവായൂര്‍ ദേവസ്വം എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ ലഭിച്ചേക്കും. എന്നാൽ ക്ഷേത്രാചാരമാണ് ഷര്‍ട്ട് ഒഴിവാക്കി ക്ഷേത്രത്തിനുള്ളിൽ കയറുന്നത് ശരിയല്ലെന്ന് ചില താന്ത്രിമാർക്ക് അഭിപ്രായമുണ്ട്.
Post Your Comments